MGNREGS (മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്) പദ്ധതിപ്രകാരം അഴൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ കുടുംബാരോഗ്യ കേന്ദ്രം (FHC)യുടെ പുറകിലുള്ള റോഡിന്റെ കോൺക്രീറ്റ് നിർമ്മാണ പ്രവൃത്തി വിജയകരമായി പൂർത്തിയായി.
ഈ റോഡ് പൂർത്തീകരണത്തോടെ ആശുപത്രിയിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമവും സുരക്ഷിതവുമായതായിമാറി. തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം പഞ്ചായത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഇത് വലിയ സഹായമായി.