Spread the love

അഴൂർ ഗ്രാമപഞ്ചായത്തിലെ മാവിന്റെമൂട് വാർഡിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ ബിനൂപ് എം. എസ്. ചടങ്ങിൽ പങ്കെടുത്ത് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ദേശസ്നേഹവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന വിവിധ പരിപാടികളിൽ വിദ്യാർത്ഥികളും നാട്ടുകാരും സജീവമായി പങ്കാളികളായി. രാജ്യത്തിന്റെ ഐക്യത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശം പകർന്ന റിപ്പബ്ലിക് ദിനാഘോഷം എല്ലാവർക്കും അഭിമാന നിമിഷമായി.