അഴൂർ ഗ്രാമപഞ്ചായത്തിലെ റെയിൽവേ സ്റ്റേഷൻ വാർഡ് (വാർഡ് 11) അംഗൻവാടിയിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ ലാലു എസ്. ചടങ്ങിൽ പങ്കെടുത്ത് ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. കുട്ടികളുടെ ദേശഭക്തിഗാനങ്ങൾ, കലാപരിപാടികൾ, പ്രതിജ്ഞാ ചൊല്ലൽ എന്നിവ ആഘോഷത്തിന് കൂടുതൽ മിഴിവേകി. അംഗൻവാടി ജീവനക്കാരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് ദേശസ്നേഹവും ഭരണഘടനാ മൂല്യങ്ങളോടുള്ള ആദരവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു.