അഴൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ മുട്ടപ്പലം–പുതുവൽ വിളറോഡിന്റെ റീടാറിംഗ് പ്രവർത്തനം വിജയകരമായി പൂർത്തിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറുമായ ശ്രീമതി B.S. കവിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
റോഡ് നവീകരണം പ്രദേശവാസികൾക്ക് സുരക്ഷിതവും സുഗമവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് നിർണായകമായിരുന്നു. പ്രവർത്തനത്തിൽ സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർക്കും അഴൂർ ഗ്രാമപഞ്ചായത്ത് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.