Spread the love

അഴൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിലെ അനുപമ ജംഗ്ഷൻ–പുന്നവിള നടപ്പാതയുടെ ഇൻ്റർലോക്ക് പ്രവൃത്തി വിജയകരമായി പൂർത്തീകരിച്ചു. വാർഡ് മെമ്പർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സി. സുരനേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു.

നാട്ടുകാർക്ക് സുരക്ഷിതവും സുഗമവുമായ സഞ്ചാര സൗകര്യം ഒരുക്കുന്ന ഈ പ്രവൃത്തി പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നിർണായകമാണ്. പ്രവൃത്തി നടത്തുന്നതിൽ സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർക്കും അഴൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.