Spread the love

അഴൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പൂവനി പൂകൃഷി പദ്ധതിയുടെ ഭാഗമായി 6, 7, 11 വാർഡുകളിലായി നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് വിജയകരമായി നടന്നു. പൊന്നോണം, തണൽ, ധനുഷ്, സുരഭി എന്നീ കുടുംബശ്രീ JLG ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ അഴൂർ കൃഷി ഓഫീസിന്റെ സാങ്കേതിക സഹായത്തോടെ 2.5 ഏക്കർ ഭൂമിയിൽ പൂകൃഷി ഫലപ്രദമായി നടത്തുവാൻ സാധിച്ചു.

ഈ പദ്ധതി കാർഷിക മേഖലയിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തവും സ്വയംതൊഴിൽ സാധ്യതകളും വർധിപ്പിച്ചതോടൊപ്പം ഗ്രാമത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനും സഹായകമായി. പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും JLG ഗ്രൂപ്പ് ഭാരവാഹികൾക്കും അംഗങ്ങൾക്കും അഴൂർ ഗ്രാമപഞ്ചായത്തിന്റെ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.