Spread the love

ആരവം 2024 – അഴൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കലോൽസവം ശ്രദ്ധേയമായി നടത്തി. പ്രശസ്ത ഫിലിം സീരിയൽ ആർട്ടിസ്റ്റ് ശ്രീ. അനീഷ് രവി (ചിറയിൻകീഴ്) ഔദ്യോഗികമായി ഉൽഘാടനം നിർവ്വഹിച്ചു. വിശിഷ്ടാതിഥിയായി സിനിമ-നാടക രംഗത്തെ പ്രമുഖ താരം ശ്രീ. ബിജു കലാവേദി പരിപാടിയിൽ പങ്കെടുത്തു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ സുനിത ടീച്ചർ, ഹെഡ്മിസ് മിനിറ്റീച്ചർ നിസാർ, നൗഷാദ്, ഹരികുമാർ, സജ, സുചിത, നിസാം ബിസ്മി തുടങ്ങിയവർ വേദിയിൽ സാന്നിധ്യം വഹിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിച്ച് കലാപരമായ മികവ് തെളിയിച്ചു, പരിപാടി വിജയം നേടിയ ആഘോഷമായി മാറി.