അഴൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വായനദിന മാസാചരണവും സ്കൂളിലെ വിവിധ ക്ലബുകളുടെ ഉൽഘാടനവും പ്രശസ്ത നാടക–സിനിമ ഗാനരചയിതാവും പ്രമുഖ കവിയുമായ വിഭു പിരപ്പൻകോട് നിർവ്വഹിച്ചു. വായനയുടെ മഹത്ത്വവും സൃഷ്ടിപരമായ ചിന്തകളുടെ വളർച്ചയും അദ്ദേഹം വിദ്യാർത്ഥികളോട് പങ്കുവെച്ചു.
ചടങ്ങിൽ സ്കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. വായനാസംസ്കാരം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനുമായി ക്ലബ് പ്രവർത്തനങ്ങൾ നിർണായകമാണെന്ന് ചടങ്ങിൽ ഊന്നിപ്പറഞ്ഞു.