അഴൂർ ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കേദാരം നെൽകൃഷി വിളവെടുപ്പ് വിജയകരമായി നടന്നു. പ്രവൃത്തിക്ക് നേതൃത്വം നൽകി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സുര, വാർഡ് മെമ്പർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി R. അംബിക, കൃഷി ഓഫീസർ ശ്രീമതി സോണിയ എന്നിവരും, തണ്ണീർകോണം പാടശേഖര സമിതി ഭാരവാഹികളായ ശ്രീ. കുഞ്ഞുകുട്ടൻ, ശ്രീ. ശശിധരൻ മറ്റ് ഭാരവാഹികൾ എന്നിവരും.
പദ്ധതിയുടെ വിജയത്തിന് നേതൃത്വം നൽകിയ എല്ലാവർക്കും, സഹകരിച്ച ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർക്കും അഴൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഈ പ്രവർത്തനം പ്രദേശത്തിലെ കൃഷി മുന്നേറ്റത്തിനും സമൂഹവികസനത്തിനും നിർണായകമായി സഹായിക്കും.