അഴൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലെ മണ്ണീർവിളാകം–ആനച്ചിവിളാകം 200 മീറ്റർ റോഡ് റീടാറിംഗ് പ്രവർത്തനം വിജയകരമായി പൂർത്തിയായി. പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാനും വാർഡ് മെമ്പറുമായ ശ്രീമതി R. അംബിക പ്രവർത്തനത്തിന് നേതൃത്വം നൽകി.
പ്രദേശവാസികൾക്ക് സുരക്ഷിതവും സുഗമവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് റോഡ് നവീകരണം നിർണായകമായി. പ്രവൃത്തിയിൽ സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർക്കും അഴൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.