2022–23 വർഷത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഒന്നാം സ്ഥാനം നേടിയ അഴൂർ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. G. R. അനിലിൽ നിന്നും ഞാനും, പഞ്ചായത്ത് സെക്രട്ടറി ശ്രീമതി. അജിലയും, MGNREGS അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ. രാജേഷും ചേർന്ന് ഏറ്റുവാങ്ങി. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ ആസൂത്രണവും നടപ്പാക്കലുമാണ് ഈ നേട്ടത്തിന് അടിസ്ഥാനം ആയത്.
ഇത്തരത്തിൽ അഴൂർ ഗ്രാമപഞ്ചായത്തിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച എല്ലാ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും ജനപ്രതിനിധികൾക്കും അഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഈ അംഗീകാരം ഭാവിയിലും കൂടുതൽ മികവോടെ പ്രവർത്തിക്കാൻ പ്രചോദനമാകുന്നതാണ്.