Spread the love

അഴൂർ ഗ്രാമപഞ്ചായത്തിൽ MLA ഫണ്ട് വിനിയോഗിച്ച് പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്രപരമ്പിൽ, മുട്ടപ്പലം ആൽത്തറമൂട് ജംഗ്ഷൻ, അഴൂർ ഗവ. ഹൈസ്കൂൾ ജംഗ്ഷൻ, ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചിറയിൻകീഴ് MLA ശ്രീ. V. ശശി നിർവ്വഹിച്ചു. രാത്രികാല സുരക്ഷയും ഗതാഗത സൗകര്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്.

ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവർത്തനം ആരംഭിച്ചതോടെ പ്രധാന ജംഗ്ഷനുകളും പൊതുസ്ഥലങ്ങളും കൂടുതൽ പ്രകാശമുള്ളതും സുരക്ഷിതവുമായതായി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക പ്രവർത്തനങ്ങൾക്കും ഗതാഗത ക്രമീകരണങ്ങൾക്കും ഈ സംവിധാനം ഏറെ സഹായകരമാകും.