Spread the love

അഴൂർ ഗ്രാമപഞ്ചായത്ത് വിവിധ വികസന പദ്ധതികളുടെ പൂർത്തീകരണം ആഘോഷിക്കുന്നതിനായി ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ചിറയിൻകീഴ് MLA ശ്രീ. V. ശശി നിർവ്വഹിച്ചു. ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിൽ കോളിച്ചിറ ലക്ഷം വീട്, ചരുവിള റോഡ് റീടാറിംഗ്, കോളിച്ചിറ കുടിവെള്ള പദ്ധതി, MLA ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കാവിന്റെ മൂല മിനി മാസ്റ്റ് ലൈറ്റ് എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് സഹായത്തോടെ നിർമ്മിച്ച പകൽ വീട് ബ്ലോക്ക് പ്രസിഡന്റ് ശ്രീ. T.R. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സഹായത്തോടെ നടപ്പിലാക്കിയ കാവിന്റെ മൂല റോഡ് റീടാറിംഗ് പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ ശ്രീ. M. ജലീൽ ഉദ്ഘാടനം ചെയ്തു. ഗ്രാമവാസികൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഈ പദ്ധതികൾ പ്രദേശവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.