അഴൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യ മേള ഔദ്യോഗികമായി MLA ശ്രീ. V. ശശി ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി ആരോഗ്യത്തെ കുറിച്ചുള്ള വിവിധ ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ, പരിശോധനകൾ എന്നിവ നടന്നു.
മേളയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ആരോഗ്യ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ചു, ഗ്രാമവാസികളെ ആരോഗ്യമേഖലയിൽ ശ്രദ്ധ ചെലുത്താൻ പ്രോത്സാഹിപ്പിച്ചു. ജനങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ എന്നിവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.