അഴൂർ ഗ്രാമപഞ്ചായത്ത് കോളിച്ചിറ വാർഡിൽ, ജില്ലാ പഞ്ചായത്ത് മുരുക്കുംപുഴ ഡിവിഷൻ മെമ്പറും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീ. ജലീന്റെ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കോളിച്ചിറ–കാവിന്റെ മൂല റോഡിന്റെ റീടാറിംഗ് പ്രവൃത്തി പുരോഗമിച്ചു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന റോഡ് നവീകരണം ഇതോടെ സാക്ഷാത്കാരത്തിലേക്ക് നീങ്ങി.
റോഡ് റീടാറിംഗ് പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുകയും യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാകുമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി നടപ്പാക്കിയ ഈ പ്രവർത്തനം കോളിച്ചിറ വാർഡിന്റെ സമഗ്ര പുരോഗതിക്ക് സഹായകരമായി മാറി.