അഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും പങ്കാളിത്തത്തോടെ ‘ഓൺ ഫെസ്റ്റ് 2025’ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിളംബര ഘോഷയാത്രയോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമായത്.
കുടുംബശ്രീ, തൊഴിലുറപ്പ് വിഭാഗം, ഹരിതകർമ്മസേന, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കലാപരിപാടികൾ, ഓണക്കളികൾ, അത്തപ്പൂക്കള മത്സരങ്ങൾ, വനിതാ വടംവലി മത്സരം, വിപണന മേളകൾ എന്നിവ നടന്നു. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പങ്കാളിത്തം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
കുടുംബാരോഗ്യ കേന്ദ്രം, ICDS ഉൾപ്പെടെയുള്ള വകുപ്പുകളുടെ പരിപാടികൾക്കും മികച്ച ജനപങ്കാളിത്തം ലഭിച്ചു. സമ്മാനദാനവും സമാപന സമ്മേളനവും ഉൾപ്പെടുത്തി ‘ഓൺ ഫെസ്റ്റ് 2025’ ആഘോഷങ്ങൾ സന്തോഷപൂർവ്വം സമാപിച്ചു.