മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി അഴൂർ ഗ്രാമപഞ്ചായത്തിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലായി 19 ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. ബൂത്തുകൾ പൊതുജനങ്ങൾ മാലിന്യങ്ങളിൽ നിന്ന് വ്യത്യസ്ത വസ്തുക്കൾ വേർതിരിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് സഹായകമാണ്.
ഉൽഘാടന ചടങ്ങ് പെരുങ്ങുഴി ജംഗ്ഷനിൽ നടന്നു. പ്രദേശവാസികൾക്കും സന്നദ്ധപ്രവർത്തകർക്കും ബൂത്തുകളുടെ പ്രാധാന്യം അറിയിക്കുകയും, ഈ പദ്ധതിയിൽ സഹകരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് ഈ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.