Spread the love

അഴൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിലെ തൊഴിലുറപ്പ് (MGNREGS) പദ്ധതിയുടെ ഭാഗമായി തെക്കേകോണം–ത്രിവേണി റോഡ് കോൺക്രീറ്റ് പ്രവർത്തനം വിജയകരമായി പൂർത്തീകരിച്ചു. വാർഡ് മെമ്പർ ശ്രീ. സജിത് പ്രവർത്തനത്തിന് നേതൃത്വം നൽകി.

പ്രദേശവാസികൾക്ക് സുഗമവും സുരക്ഷിതവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് റോഡ് നിർമ്മാണം നിർണായകമായിരുന്നു. പ്രവൃത്തിയിൽ സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർക്കും അഴൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.