മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി അഴൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനായ പെരുങ്ങുഴി മേട് ജംഗ്ഷൻ അവസാനഘട്ട ശുചികരണ പ്രവർത്തനം വിജയകരമായി പൂർത്തീകരിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് സഹോദരിമാർ, മറ്റു സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരുടെ സജീവ സഹകരണത്തിന്റെ ഫലം ഈ പ്രവർത്തന വിജയമായി മാറി.
ഗ്രാമപഞ്ചായത്ത് ഇതിനായി സഹായിച്ച മുഴുവൻ വ്യക്തികൾക്കും നന്ദിയും സന്തോഷവും രേഖപ്പെടുത്തി. ഭാവിയിലും ഇത്തരം ജനകീയ–പരിസ്ഥിതി പ്രവർത്തനങ്ങളിൽ സമൂഹം സജീവമായി പങ്കെടുപ്പിക്കപ്പെടണമെന്ന് ഗ്രാമപഞ്ചായത്ത് അഭ്യർത്ഥിക്കുന്നു.