Spread the love

സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെയും, കിഫ്ബി ഫണ്ടും മറ്റ് വിവിധ സംസ്ഥാന ഫണ്ടുകളും വിനിയോഗിച്ച് നിർമാണം തുടരുന്ന സ്കൂളുകളുടെയും സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയാൽ ഓൺലൈനായി നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന വലിയ പ്രാധാന്യത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഇതോടനുബന്ധിച്ച് അഴൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഒരു കോടി രൂപ കിഫ്ബി ഫണ്ടും 25 ലക്ഷം രൂപ MLA ഫണ്ടും വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ. V. ശശി നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്ന ഈ കെട്ടിടം വിദ്യാഭ്യാസ രംഗത്ത് അഴൂരിന്റെ പുതിയ നേട്ടമായി മാറി.