അഴൂർ ഗ്രാമപഞ്ചായത്തും അഴൂർ കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷികദിനാഘോഷത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.ആർ. ഹരിപ്രസാദ് നിർവ്വഹിച്ചു. കർഷകരുടെ സേവനവും കാർഷിക മേഖലയുടെ പ്രാധാന്യവും സമൂഹത്തിൽ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ കർഷകർ, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. കർഷകരെ ആദരിക്കുന്നതോടൊപ്പം കാർഷിക വികസന പദ്ധതികൾ, നൂതന കൃഷിരീതികൾ, സർക്കാർ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചു. കർഷകർക്കുള്ള പ്രോത്സാഹനവും പിന്തുണയും ഉറപ്പാക്കുന്ന അർത്ഥവത്തായ ആഘോഷമായി പരിപാടി മാറി.