Spread the love

അഴൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ KK വനം-പട്ടം പ്രദേശത്തെ റോഡ് റീടാറിംഗ് പ്രവർത്തനം വിജയകരമായി പൂർത്തീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. ലതിക മണിരാജൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പ്രദേശവാസികൾക്ക് സുരക്ഷിതവും സുഗമവുമായ ഗതാഗത സൗകര്യം നൽകുന്നതിന് റോഡ് നവീകരണം നിർണായകമായ സാഹചര്യമായിരുന്നു. റീടാറിംഗ് പ്രവർത്തനത്തിൽ സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർക്കും അഴൂർ ഗ്രാമപഞ്ചായത്ത് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.