ശ്രീ. V. ശശി MLAയുടെ ഇടപെടലിലൂടെ ഹാർബർ ഇഞ്ചിനിയറിംഗ് വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി, അഴൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡിലെ മുട്ടപ്പലം മൂല–ആൽത്തറമൂട് റോഡ് റീടാറിംഗ് പ്രവർത്തനം ആരംഭിച്ചു. അടുത്ത 4 ദിവസം കൊണ്ട് ഈ റീടാറിംഗ് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. കാലാവസ്ഥ പ്രശ്നങ്ങൾ, മറ്റ് കാരണങ്ങൾ എന്നിവ കൊണ്ട് പ്രവൃത്തി കുറച്ച് വൈകിയിട്ടും, മുട്ടപ്പലത്തെ പ്രബുദ്ധ ജനങ്ങൾ സഹകരിച്ചുതീർന്നു, അവർക്കുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.
നാടിന്റെ വികസനത്തിന് ഏറെ പ്രധാന്യമുള്ള ഈ റോഡിന്റെ ആരംഭം മുതൽ പൂർത്തീകരണം വരെ പ്രവർത്തനത്തിൽ സജീവ പങ്ക് വഹിച്ചു ശ്രീ. V. ശശി MLA, വാർഡ്മെമ്പർ ശ്രീ. S.V. അനിലാൽ, മറ്റ് രാഷ്ട്രീയ–സാമൂഹിക പ്രവർത്തകർ എന്നിവർക്കും അഴൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.