അഴൂർ ഗ്രാമപഞ്ചായത്ത് കോളിച്ചിറ വാർഡിൽ കാവിന്റെ മൂല–ചേമ്പുമൂല–വാഴവിള റോഡിന്റെ കോൺക്രീറ്റ് പ്രവർത്തനം നടന്നു. ഏറെക്കാലമായി പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്ന റോഡ് നവീകരണം ഇതോടെ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.
റോഡ് കോൺക്രീറ്റ് പൂർത്തിയായതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുകയും യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമായതായും മാറി. പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് സഹായകമായ ഈ പദ്ധതി ഗ്രാമപഞ്ചായത്തിന്റെ വികസന പ്രതിബദ്ധതയുടെ ഭാഗമായാണ് നടപ്പാക്കിയത്.