Spread the love

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ അഴൂർ ഗ്രാമപഞ്ചായത്തിൽ അഴൂർ കടവിൽ 6 ലക്ഷം മത്സ്യകുഞ്ഞുകളുടെ നിക്ഷേപം നടത്തി. ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഹരിപ്രസാദ് നിർവ്വഹിച്ചു. മത്സ്യസമ്പത്ത് വർധിപ്പിക്കുകയും മത്സ്യതൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

പ്രദേശത്തെ ജലാശയങ്ങളുടെ പരിസ്ഥിതി സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനൊപ്പം ഭാവിയിൽ കൂടുതൽ മത്സ്യലഭ്യത ഉറപ്പാക്കുന്നതിനും ഈ നടപടി സഹായകരമാകും. ജനപ്രതിനിധികളും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.