Spread the love

അഴൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ 37 വർഷത്തെ സമർപ്പിത അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച പരിയുന്ന മാതശ്ശേരി കോണം യു.പി.എസ്. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബൈജു സാറിനും, അഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിന്നും പിരിഞ്ഞ് പോയ വർക്കർമാരായ ശ്രീമതി. രമണി, ശ്രീമതി. ലതിക, ശ്രീമതി. പ്രസന്ന എന്നിവർക്കും ഹെൽപ്പർ ശ്രീമതി. ബേബി എന്നിവർക്കും ആദരവ് അർപ്പിച്ചു. വിദ്യാഭ്യാസ–ശിശുസംരക്ഷണ മേഖലകളിൽ അവർ നൽകിയ ദീർഘകാല സേവനം ചടങ്ങിൽ സ്നേഹപൂർവ്വം അനുസ്മരിച്ചു.

ഗ്രാമപഞ്ചായത്തിന്റെ സ്നേഹോപഹാരം പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഹരിപ്രസാദ് വിതരണം ചെയ്തു. ജനപ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ, സഹപ്രവർത്തകർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സേവനമേഖലയിലെ അവരുടെ ആത്മാർത്ഥ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും, ഇത്തരം ആദരവുകൾ പൊതുസേവന രംഗത്തെ പ്രവർത്തകർക്ക് വലിയ പ്രചോദനമാണെന്നും ചടങ്ങിൽ അഭിപ്രായപ്പെട്ടു.