കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് അഴൂർ ഗ്രാമപഞ്ചായത്തിലെ ഗവ. ഹൈസ്കൂൾ വെയിലൂരിൽ നിർമിക്കപ്പെടുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് നില മന്ദിരത്തിന്റെ നിർമ്മാണോൽഘാടനം ബഹുമാനപ്പെട്ട ചിറയിൻകീഴ് എംഎൽഎ ശ്രീ. V. ശശി നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുന്നതിനായി ക്ലാസ് മുറികൾ, ശുചിത്വ സൗകര്യങ്ങൾ, സുരക്ഷിത ഘടന എന്നിവ ഉൾപ്പെടുത്തി ഈ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഭാവി തലമുറയുടെ വളർച്ചയ്ക്ക് നിർണായകമാണെന്നും, സർക്കാർ പദ്ധതികളിലൂടെ സ്കൂളുകൾക്ക് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതാണ് ലക്ഷ്യമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ വ്യക്തമാക്കി.